എട്ട് സ്ത്രീകളെ വിവാഹം കഴിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച 34 കാരൻ ആന്ധ്രയിൽ പിടിയിൽ

അമരാവതി: എട്ട് സ്ത്രീകളെ വിവാഹം കഴിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച 34 കാരനെ അമരാവതി പൊലീസ് പിടികൂടി.വിശാഖപട്ടണം സ്വദേശിയായ അരുൺകുമാർ എന്നയാളെയാണ് 30/03/21 ചൊവ്വാഴ്ച പൊലീസ് അറസ്റ്റു ചെയ്തത്.

പ്രതി അരുൺ കുമാർക്കെതിരെ കേസ് ഫയൽ ചെയ്തതായി ആന്ധ്രാപ്രദേശ് ഡിജിപി ഓഫീസ് അറിയിച്ചു.

കേസിന്റെ അന്വേഷണത്തിന് വ്യക്തിപരമായി മേൽനോട്ടം വഹിക്കാൻ ഡിജിപി സവാങ് വിശാഖപട്ടണം ഡിസിപി ഐശ്വര്യ റസ്തോഗിയോട് ഉത്തരവിട്ടിട്ടുണ്ട്. അരുൺ കുമാറിന് ഇരകളായ മറ്റാരെങ്കിലുമുണ്ടെങ്കിൽ അവർക്ക് നേരിട്ട് ഡിസിപി ഐശ്വര്യയുമായി ബന്ധപ്പെടാമെന്ന് ഡിജിപി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →