റണ്‍ബീറിന് പിന്നാലെ ആലിയ ഭട്ടിനും കോവിഡ്

മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സമ്പര്‍ക്കവിലക്കിലാണെന്ന് ആലിയ തന്നെയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആലിയയുടെ കാമുകനും നടനുമായ റണ്‍ബീര്‍ കപൂറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. റണ്‍ബീറിന് കോവിഡ് സ്ഥിരീകരിക്കുന്ന സമയത്ത് ആലിയ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അന്ന് ആലിയയുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →