കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അധികമായി നല്‍കിയത് 45,000 കോടി രൂപ: കുടുതല്‍ കിട്ടിയത് യുപിയ്ക്ക്

ന്യൂഡല്‍ഹി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര ധനമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് 45,000 കോടി രൂപ അധിക ഫണ്ടായി നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. 2020-21നെ അപേക്ഷിച്ച് 8.2% വര്‍ദ്ധനവാണ് ഇത്. കേരളത്തിന് 874 കോടിയാണ് അധികമായി ലഭിച്ചത്. അതേസമയം ഫണ്ട് ഏറ്റവും കൂടുതല്‍ കിട്ടിയിരിക്കുന്നത് ഉത്തര്‍ പ്രദേശിനാണ്. 8069 കോടി. രണ്ടാം സ്ഥാനത്ത ബിഹാറാണ് -4527 കോടി രൂപ. 175 കോടിയാണ് ഫണ്ട് കൈപറ്റിയതില്‍ അവസാന സ്ഥാനത്തുള്ളത്.45,000 കോടി രൂപ രണ്ട് തവണകളായിട്ടാണ് അധികമായി നല്‍കിയത്. 2021 മാര്‍ച്ച് 26 ന് 14മത് പതിവ് ഗഡുവിനൊപ്പം 14,500 കോടി രൂപയും 2021 മാര്‍ച്ച് 31 ന് രണ്ടാമത്തെ ഗഡു 30,500 കോടി രൂപയും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെന്നും ധനമന്ത്രാലയം അറിയിച്ചു. പങ്കിടാവുന്ന നികുതിയും തീരുവയും ഇനത്തിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത്. ഇത് പ്രകാരം മൊത്തം 5,49,959 കോടി രൂപയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ആകെ നല്‍കേണ്ടത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5,94,996 കോടി രൂപ മൊത്തത്തില്‍ കേന്ദം നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →