തിരുവല്ല; തിരുവല്ല ഒന്നാം വാര്‍ഡ് ഈസ്റ്റ് മുത്തൂര്‍- മുത്തൂര്‍ റോഡിന്റെ വീതി കൂട്ടാനായി ബലമായി ഭൂമി ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ . മുത്തൂര്‍ കോട്ടാലില്‍ പാലം മുതല്‍ മുത്തൂര്‍ വരെയുളള റോഡിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കില്ലെന്ന ആശങ്കയുളളതായി ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് നിര്‍ബ്ബന്ധപൂര്‍വ്വം ഭൂമിയേറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ഇവിടെ ഏറെയാളുകളും സൗജന്യമായി ഭൂമിവിട്ടു നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ന്യായവില നടപടി ക്രമങ്ങള്‍ പാലിക്കാതെ ഭൂമി ഏറ്റെടുക്കാനിടയുണ്ടെന്നാരോപിച്ച് മുത്തൂര്‍ സ്വദേശി രാജശേഖരന്പിളളയടക്കമുളള 51 പേര് നല്കിയ ഹര്‍ജിയിലാണ് ഈ തീരുമാനം രേഖപ്പെടുത്തി ഹൈക്കോടതി തീര്‍പ്പാക്കിയത്.

