‘സങ്കടപ്പെടേണ്ട,ഈ വേദന താങ്ങാന്‍ കഴിയാത്തതാണെന്ന് എനിക്കറിയാം’ പുഴയിൽ മുങ്ങിമരിച്ച വിദ്യാർത്ഥിയുടെ പിതാവിനെ സന്ദർശിച്ച് രാഹുൽഗാന്ധി

മാനന്തവാടി:വികാരാധീനനായി രാഹുൽ പറഞ്ഞു ”സങ്കടപ്പെടേണ്ട,ഈ വേദന താങ്ങാന്‍ കഴിയാത്തതാണെന്ന് എനിക്കറിയാം. ഞാനെന്തുപറഞ്ഞാണ് നിങ്ങളെ സമാധാനിപ്പിക്കുക? നിങ്ങള്‍ എത്രത്തോളം തകര്‍ന്നിരിക്കുകയാണെന്ന് എനിക്ക് മനസിലാവും” പുഴയില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥിയുടെ പിതാവിനെ സന്ദര്‍ശിച്ച് വികാരാധീനനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാനന്തവാടി ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുന്നില്‍ മകന്റെ മൃതദേഹവും കാത്തുനിന്ന പിതാവിനെ ചേര്‍ത്തുനിര്‍ത്തി രാഹുല്‍ ആശ്വസിപ്പിച്ചു.

മകനെക്കുറിച്ചുള്ള രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് കണ്ണീരോടെയായിരുന്നു സദാനന്ദന്റെ മറുപടി.

31/03/21 ബുധനാഴ്ചയാണ് സദാനന്ദന്റെ മകന്‍ ആനന്ദും കൂട്ടുകാരന്‍ മുബസിലും പുഴയില്‍ മുങ്ങിമരിച്ചത്. തലപ്പുഴ ഗവണ്‍മെന്റ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് വാങ്ങി മടങ്ങിയ കുട്ടികള്‍ മറ്റ് കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും മുങ്ങിമരിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ജയലക്ഷ്മിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് രാഹുല്‍ വ്യാഴാഴ്ച(01/04/21) മാനന്തവാടിയിലെത്തിയത്. ഇതിനിടെ വിദ്യാര്‍ത്ഥികളുടെ മരണമറിഞ്ഞ് ഇദ്ദേഹം ആശുപത്രിയിലെത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →