ന്യൂ ഡല്‍ഹി: ചെറുകിട പദ്ധതികളുടെ പലിശ നിരക്ക് വെട്ടിക്കുറച്ച നടപടി ധനമന്ത്രാലയം റദ്ദാക്കി. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ നിരക്കുതന്നെ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പലിശനിരക്ക് കുറച്ചുകൊണ്ടുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നത്.
40 മുതല്‍ 110 വരെ ബേസിക്ക് പോയിന്റിന്റെ കുറവാണ് പലിശനിരക്കുകളില്‍ സര്‍ക്കാര്‍ വരുത്തിയത്. 0.4 ശതമാനം മുതല്‍ 1.1 ശതമാനം വരെ പലിശ നിരക്കുകള്‍ കുറച്ചിരുന്നു. പിപിഎഫ് പലിശ നിരക്ക് 46 വര്‍ഷത്തിനിടയില്‍ ആദ്യമായി 7 ശതമാനത്തില്‍ താഴെ പോകാനിടയായത് ഈ സര്‍ക്കാര്‍ നടപടി കാരണമായിരുന്നു. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് 7.1 ശതമാനത്തില്‍ നിന്ന് 6.4 ശതമാനമാക്കി കുറച്ചു. നാഷണല്‍ സേവിംഗ് സട്ടിഫിക്കറ്റ് 5.9 ശതമാനമായും സുകന്യ സമൃദ്ധി യോജനയുടേത് 6.9 ശതമാനമായും പലിശ നിരക്ക് കുറച്ചു. പോസ്‌റ്റോഫീസിലെ വിവിധ കാലയളവിനുളളിലെ നിക്ഷേപങ്ങള്‍ക്കുളള പലിശ നിരക്ക് 0.40 ശതമാനത്തില്‍ നിന്ന്‌ന 1.1 ശതമാനം വരെ കുറച്ചിരുന്നു.