കൊച്ചി: സുരാജ് വെഞ്ഞാറമൂട് നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മലയാളത്തിൽ ഏറെ പ്രശംസയും നിരൂപക ശ്രദ്ധയും നേടിയെടുത്ത ചിത്രമാണ്. ഈ ചിത്രത്തിൻറെ തമിഴ് ചിത്രീകരണം പുരോഗമിക്കുമ്പോൾ നിമിഷ സജയൻ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത് തമിഴിലും മലയാളത്തിലുമായി ഏറെ ആരാധകരുള്ള ഐശ്വര്യ രാജേഷ് ആണ് . ദേശീയ അവാർഡ് ജേതാവും നടനും തിരക്കഥാകൃത്തും സംവിധായകനുമായ രാഹുൽ രവീന്ദ്രൻ ആണ് സുരാജ് വെഞ്ഞാറമൂടിന്റ റോളിൽ എത്തുന്നത്. ജയം കൊണ്ടാൽ സിനിമയിലെ ഛായാഗ്രഹകൻ ആണ് ഈ ചിത്രത്തിൻറെയും ക്യാമറ ചലിപ്പിക്കുന്നത്. തമിഴ്നാട്ടിലെ കാരക്കുടി യും പരിസരപ്രദേശങ്ങളും ആണ് സിനിമയുടെ ലൊക്കേഷൻ . തെലുങ്കിലും ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട് .
ചിത്രത്തിലെ ചിത്രീകരണ വിശേഷങ്ങൾ ചിത്രങ്ങൾ സഹിതം സമൂഹമാധ്യമങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ആർ കണ്ണൻ.

