തിരുവനന്തപുരത്ത് 234 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 194 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് 31.3.2021 ബുധനാഴ്ച 234 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 194 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.

രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1322 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 16,589 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ചൊവ്വാഴ്ചവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,083 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →