പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 2ന്‌ കേരളത്തില്‍

കോന്നി. പ്രധാന മന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന വിജയ്‌റാലിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 2021 ഏപ്രില്‍ 2ന്‌ ആണ്‌ പ്രധാനമന്ത്രി കോന്നി പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെത്തുന്നത്‌. രാവിലെ 1 ന്‌ പത്തനംതിട്ട ജില്ലാസ്റ്റേഡിയത്തില്‍ ഹെലികോപ്‌ടറില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് ‌പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക്‌ പോകും. പ്രധാനമന്ത്രി പങ്കെടുക്കുന്ന വിജയ്‌ റാലിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ നിയോജക മണ്ഡലത്തില്‍ നിന്നും 15,000 പേരെ പങ്കെടുപ്പിക്കും.

സ്‌റ്റേജിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്‌. എന്‍എസ്‌ജിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ സ്‌റ്റേജ്‌ നിര്‍മ്മിക്കുന്നത്‌. കേന്ദ്ര സംസ്ഥാന സേനകള്‍ ഒരുക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്‌. സ്‌റ്റേഡിയത്തിന്‌ ചുറ്റും സുരക്ഷാവേലികളും ക്രമീകരണങ്ങളും തയ്യാറാകുന്നു. ഹെലികോപ്‌ടര്‍ ഇറങ്ങുന്ന സ്റ്റേഡിയത്തില്‍ മണ്ണിട്ട്നികത്തി കോണ്‍ക്രീറ്റ്‌ ചെയ്‌താണ്‌ ഹെലിപാട്‌ നിര്‍മ്മിക്കുന്നത്‌.

അടൂര്‍ നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പന്തളം പ്രതാപന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണാര്‍ത്ഥം ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി ആദിത്യനാഥ്‌ ഏപ്രില്‍ 1 ന്‌ എത്തും. ഏപ്രില്‍ 1 ന്‌ രാവിലെ 11 ന്‌ നടക്കുന്ന റോഡ്‌ഷോയില്‍ 5000ത്തോളം എന്‍ഡിഎ പ്രവര്‍ത്തകര്‍ പങ്കെടുക്കും. മൗണ്ട്‌ സീയോന്‍ മെഡിക്കല്‍കോളേജ്‌ ഗ്രൗണ്ടിലെ ഹെലിപാടില്‍ ഇറങ്ങുന്ന യോഗി ആദിത്യനാഥ്‌ കരമാര്‍ഗ്ഗം അടൂര്‍ സെന്‍ട്രല്‍ മൈതാനിയില്‍ എത്തിച്ചേരും. ഇവിടെ നിന്നാരംഭിക്കുന്ന റോഡ്‌ഷോ ജനറല്‍ ആശുപത്രി ജംങ്‌ഷനിലെ പഴയ പ്രൈവറ്റ്‌ ബസ്റ്റാന്റില്‍ സമാപിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →