വോട്ടെടുപ്പ്‌ ദിനത്തില്‍ തൊഴിലാളികള്‍ക്ക്‌ വേതനത്തോടുകൂടി അവധി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന 2021 ഏപ്രില്‍ 6ന്‌ തൊഴിലാളികള്‍ക്ക്‌ വേതനത്തോടെ അവധി നല്‍കണമെന്ന്‌ ലേബര്‍ കമ്മീഷണര്‍ ഉത്തരവായി. 1960ലെ കേരള ഷോപ്‌സ്‌ ആന്റ് ‌ കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ‌ ആക്ടു പ്രകാരമാണ്‌ ഉത്തരവ്‌. സംസ്ഥാനത്തെ സ്വകാര്യ, വാണിജ്യ, വ്യവസായ ,വ്യാപാര സ്ഥാപനങ്ങളിലോ മറ്റേതെങ്കിലും സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവര്‍ക്ക്‌ വോട്ടുരേഖപ്പെടുത്തുന്നതിന്‌ അവസരമൊരുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഷിഫ്‌റ്റ് ‌വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്കും കരാര്‍/കാഷ്വല്‍/ തൊഴിലാളികള്‍ക്കും ഉത്തരവ്‌ ബാധകമാണ്‌ ഉത്തരവ്‌ ലംഘിച്ചാല്‍ തൊഴിലുടമയില്‍ നിന്ന്‌ 500 രൂപ വരെ പിഴ ഈടാക്കും. അവധി അനുവദിക്കുന്നതുവഴി തൊഴിലാളികളുടെ വേതനത്തില്‍ കുറവ്‌ വരുത്തുകയോ വേതനം നല്‍കാതിരിക്കുകയോ ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →