ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ മെയ് മാസം പാർലമെന്റ് മാർച്ച് നടത്തും. ഒരു കോടി കർഷകരെ പങ്കെടുപ്പിക്കുമെന്ന് നേതാക്കൾ 31/03/21 ബുധനാഴ്ച പറഞ്ഞു. ഡൽഹി അതിർത്തികളിൽ നിന്നായിരിക്കും കാൽനട മാർച്ച് ആരംഭിക്കുകയെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. തീയതി പിന്നീട് പ്രഖ്യാപിക്കും.
ബാരിക്കേഡുകൾ തീർത്താൽ അത് മറികടന്ന് മുന്നോട്ടുപോകുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. അടുത്തമാസം പത്തിന് ഡൽഹി അതിർത്തിയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്സ്പ്രസ് പാത 24 മണിക്കൂർ ഉപരോധിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

