7 വാക്സിനുകള്‍ കൂടി പരീക്ഷണഘട്ടത്തിലെന്ന് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡിനു ഫലപ്രദമായ പ്രതിരോധമാകുമെന്നു പ്രതീക്ഷിക്കുന്ന ഏഴു വാക്സിനുകള്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അതില്‍ ചിലതിന്റെ പരീക്ഷണം ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു.

രണ്ടു ഡസനോളം വാക്സിനുകള്‍ പരീക്ഷണത്തിനു മുമ്പുള്ള ഘട്ടത്തിലാണെന്നും കോവാക്സിന്‍ രണ്ടാം ഡോസ് സ്വീകരിക്കാനായി പത്നി നൂതന്‍ ഗോയലിനൊപ്പം ഡല്‍ഹി ഹാര്‍ട്ട് ആന്‍ഡ് ലങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയ മന്ത്രി പറഞ്ഞു. അസ്ട്രാസെനക്ക-ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച് പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണു രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന് ഉപയോഗിക്കുന്നത്.കോവാക്സിന് 81 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് ഏതാനും ദിവസം മുമ്പ് ആദ്യത്തെ ഇടക്കാല വിലയിരുത്തല്‍ ഫലം പുറത്തുവിട്ട് ഭാരത് ബയോടെക് അറിയിച്ചിരുന്നു. കോവിഷീല്‍ഡിന് ഏകദേശം 70 ശതമാനമാണു ഫലപ്രാപ്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →