ന്യൂഡല്‍ഹി: മാസ്‌ക് ശരിയായി ധരിക്കാത്ത യാത്രക്കാരില്‍നിന്ന് പിഴ ഈടാക്കാനും ശേഷം പോലീസിന് കൈമാറാനും ഒരുങ്ങി ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ). വിമാനത്താവളങ്ങളിലും മറ്റും ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഡി.ജി.സി.എ. നടപടിക്കൊരുങ്ങുന്നത്. ചട്ടങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരേയുള്ള നടപടികളുമായി ബന്ധപ്പെട്ട് വിമാനത്താവള നടത്തിപ്പുകാരില്‍നിന്ന് ഡി.ജി.സി.എ. നിര്‍ദേശങ്ങള്‍ ആരാഞ്ഞെന്നാണു വിവരം. വിമാനങ്ങളില്‍ മാസ്‌ക് ശരിയായി ധരിക്കാത്തവരെ ലാന്‍ഡിങ് സമയത്ത് പോലീസിന് കൈമാറുമെന്നാണു വിവരം.
മാസ്ക് ധരിക്കാത്ത വിമാന യാത്രക്കാരെ പോലീസിന് കൈമാറാന്‍ ഡി.ജി.സി.എ; പിഴയും ഈടാക്കും
