ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദത്തിന്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലും തെക്കുകിഴക്കന്‍ ആന്‍ഡമാന്‍ കടലിലുമായി വീണ്ടും ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. കഴിഞ്ഞ ദിവസം തെക്ക്‌ കിഴക്കന്‍ അറബിക്കടലില്‍ ന്യൂന മര്‍ദ്ദം രൂപം കൊണ്ടിരുന്നു. അതുമായി ബന്ധപ്പെട്ട ചക്രവാത ചുഴി സമുദ്രനിരപ്പില്‍ നിന്നും 4.5 കിലോമീറ്റര്‍ വരെ ഉയരത്തില്‍ നിലകൊളളുന്നതായും കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. അതിനാല്‍ 24 മണിക്കൂറിനിടെ ഇവിടെ ന്യൂന മര്‍ദ്ദം രൂപപ്പെടാനും ശക്തി വര്‍ദ്ധിക്കാനും സാധ്യയുണ്ട്‌.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യയുണ്ട്‌. ഏപ്രില്‍ 1 വരെ ഈ പ്രദേശങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന്‌ പോകരുതെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള, കര്‍ണാടക ലക്ഷദ്വീപ്‌, തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന്‌ തടസമില്ലെന്നും അധികൃര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →