പവന്റെ വക്കിൽ സാബ് :: ട്രെയിലർ കാണാൻ ആരാധകരുടെ തിക്കുംതിരക്കും

കൊച്ചി: രണ്ടുവർഷത്തിനുശേഷം പവൻ കല്യാൺ തെലുങ്ക് സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് വക്കീൽ സാബ്. ഈ ചിത്രത്തിൻറെ ട്രെയിലർ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ശരത് തിയേറ്ററിൽ തിങ്കളാഴ്ച പ്ര ദർശിപ്പിച്ചു. ഈ തിയേറ്ററിൽ ട്രെയിലർ കാണാൻ ആരാധകരുടെ വൻ തിക്കുംതിരക്കും ആയിരുന്നു. തീയേറ്ററിന് അകത്ത് കടക്കാൻ സാധിക്കാത്ത ആളുകൾ ചില്ല് തകർത്ത് അകത്തേക്ക് ഓടിക്കയറുകയായിരുന്നു. ഹോളി ദിനത്തിൽ വൈകിട്ട് നാലുമണിക്കാണ് ട്രെയിലർ പുറത്ത് വിട്ടത്.

ഒന്നിലധികം തിയേറ്ററുകളിൽ ട്രെയിലർ റിലീസ് ചെയ്തുവെങ്കിലും ഓരോ തിയേറ്ററിന് മുൻപിലും ആളുകൾ രണ്ടു മണിക്ക് തന്നെ തടിച്ചുകൂടി പൂജയും ആഘോഷ പ്രകടനങ്ങളും നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →