ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ മെഴുകുതിരി, ചന്ദനത്തിരി, സോപ്പ് പൊടി, ക്ലീനിങ് ലോഷൻ, ബാത്ത് സോപ്പ് എന്നിവയുടെ സൗജന്യ നിർമാണ പരിശീലന പരിപാടി ഏപ്രിൽ 12ന് ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 18നും 45നും മധ്യേ പ്രായമുള്ള യുവജനങ്ങൾ ഏപ്രിൽ എട്ടിന് രാവിലെ 10.30ന് പരിശീലന കേന്ദ്രത്തിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ നാലെണ്ണം, ആധാർ കാർഡ്, റേഷൻ കാർഡ് കോപ്പി സഹിതം ഹാജരാകണം. ഫോൺ: 0477-2292427,8330011815.
ആലപ്പുഴ: സൗജന്യ നിർമാണ പരിശീലന പരിപാടി
