പാക് പ്രസിഡന്റിനും പ്രതിരോധ മന്ത്രിയ്ക്കും കൊവിഡ്

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്നാലെ പ്രസിഡന്റ് ആരിഫ് ആല്‍വിക്കും കോവിഡ് സ്ഥിരീകരിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മാര്‍ച്ച് 20നാണ് കോവിഡ് സ്ഥിരീകരിച്ചത്.ആരിഫ് ആല്‍വിയും ഭാര്യ സമീന ആല്‍വിയും ഈ മാസം ആദ്യം ചൈനയുടെ സിനോഫാം വാക്സിന്‍ സ്വീകരിച്ചിരുന്നുവെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വാക്സിന്റെ ആദ്യ ഡോസ് മാത്രമാണ് സ്വീകരിച്ചതെന്നും ആന്റീബോഡി രൂപപ്പെടാന്‍ സമയമായിട്ടില്ലെന്നും ആരിഫ് ആല്‍വി ട്വീറ്റ് ചെയ്തു.അതിനിടെ പ്രതിരോധ മന്ത്രി പര്‍വേഷ് ഘട്ടക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിന്ധ് ഗവര്‍ണര്‍ ഇമ്രാന്‍ ഇസ്മായില്‍ ആണ് പ്രതിരോധ മന്ത്രി പര്‍വേഷ് ഘട്ടക്കിന് കൊവിഡ് ബാധിച്ചതായി അറിയിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →