ഇരട്ട വോട്ട് വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന ഇലക്ടറൽ ഓഫീസറോട് റിപ്പോർട് തേടി

ന്യൂഡൽഹി: ഇരട്ട വോട്ട് വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട് തേടി. സംസ്ഥാന ഇലക്ടറൽ ഓഫീസറോടാണ് റിപ്പോർട് തേടിയത്. മാർച്ച് 31-ാം തിയ്യതിക്കകം റിപ്പോർട് നൽകണമെന്നാണ് 29/03/21 തിങ്കളാഴ്ചത്തെ നിർദ്ദേശത്തിൽ പറയുന്നത്.

എല്ലാ ജില്ലകളിലെയും സാഹചര്യം പരിശോധിച്ച് വിശദമായ റിപ്പോർട് നൽകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശത്തിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →