കൊല്ലം: പോസ്റ്റല്‍ ബാലറ്റ് സുരക്ഷാ സംവിധാനം സുശക്തം – ജില്ലാ കലക്ടര്‍

കൊല്ലം: ജില്ലയില്‍ രേഖപ്പെടുത്തിയ തപാല്‍ വോട്ടുകള്‍ സുശക്തമായ സുരക്ഷാ   സംവിധാനത്തിലാണ് സൂക്ഷിക്കുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും പൊലിസ് കാവലുണ്ട്. അതത് ദിവസം രേഖപ്പെടുത്തുന്ന വോട്ടുകള്‍ ഇവ സൂക്ഷിക്കുന്ന കാവല്‍മുറിയിലേക്ക് ഉള്‍പ്പെടുത്തുന്ന ഘട്ടത്തില്‍ ക്രമീകരണങ്ങള്‍ നിരീക്ഷിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയകക്ഷി-സ്ഥാനാര്‍ഥി പ്രതിനിധികള്‍ക്ക് കാവല്‍മുറി തുറന്ന് ബാലറ്റുകള്‍ ഉള്‍പ്പെടുത്തുന്ന ഘട്ടത്തിലും നിശ്ചിത സമയത്ത് മുറികള്‍ പൂട്ടുമ്പോഴും നേരിട്ടെത്തി നടപടിക്രമം വീക്ഷിക്കാം എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം