തിരക്കിട്ട്‌ പരീക്ഷ നടത്തിയത്‌ കൂട്ട തോല്‍വിക്ക്‌ കാരണമായതായി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം; ആരോഗ്യ സര്‍വകലാശാല നടത്തിയ ഒന്നാം വര്‍ഷ ബിഡിഎസ്‌ പരീക്ഷയില്‍ കൂട്ടത്തോല്‍വിയെന്ന ആരോപണവുമായി വിദ്യാര്‍ത്ഥികള്‍. സംസ്ഥാനത്തെ സര്‍ക്കാര്‍,സ്വകാര്യ കോളേജുകളില്‍ ഒന്നാം വര്‍ഷ ബിഡിഎസ്‌ പരീക്ഷയില്‍ 50 ശതമാനത്തോളം വിദ്യാര്‍ത്ഥികളാണ്‌ എല്ലാവിഷയത്തിനും ജയിച്ചത്‌. ചില കോളേജുകളില്‍ 75 ശതമാനം പേരും പരാജയപ്പെട്ടു. കോവിഡ്‌ കാലത്ത പഠനം ഓണ്‍ ലൈന്‍ ആയി മാത്രമാണ്‌ ‌ നടന്നിരുന്നതെന്നും, അതിനിടെ തിരക്കിട്ട്‌ പരീക്ഷ നടന്നതാണ്‌ കൂട്ടത്തോല്‍വിക്ക്‌ കാരണമെന്നുമാണ്‌ ആരോപണം.

നാലുവിഷയങ്ങളിലായി മൂന്നുപരീക്ഷകളാണ്‌ ബിഡിഎസ്‌ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുളളത്‌. ഇതില്‍ രണ്ടു പരീക്ഷകളില്‍ തോല്‍ക്കുന്നവര്‍ക്ക്‌ രണ്ടാം വര്‍ഷ പഠനത്തിന്‌ യോഗ്യതയില്ല. ആറുമാസം കഴിഞ്ഞ്‌ വീണ്ടും പരീക്ഷയെഴുതി ഒന്നാം വര്‍ഷ പഠനം പൂര്‍ത്തിയാക്കണം. ഇത്തവണ പരാജയപ്പെട്ടവരില്‍ വലിയ ശതമാനം പേരും രണ്ടുവിഷയത്തിനും തോറ്റവരാണ്‌. തിരുവനന്തപുരത്തെ ഒരു സ്വകാര്യഡെന്‍റല്‍ കോളേജില്‍ 53 വിദ്യാര്‍ത്ഥികളില്‍ 29 പേര്‍ പരായപ്പെട്ടു. കണ്ണൂരിലെ ഒരു കോളേജില്‍ 75 ശതമാനം വിദ്യാര്‍ത്ഥികളും പരാജയപ്പെട്ടു. രണ്ടും മൂന്നും മാര്‍ക്കില്‍ പരാജയപ്പെട്ടവര്‍ ചെറിയ മാര്‍ക്കില്‍ തോറ്റത്‌ പരിഗണിച്ച്‌ ഉത്തര പേപ്പറുകള്‍ പുനര്‍ മൂല്യനിര്‍ണ്ണയം ചെയ്യണ മെന്നാവശ്യപ്പെട്ട്‌ ആരോഗ്യ വകുപ്പുമന്ത്രിയെ സമാപിക്കാനൊരുങ്ങുകയാണ്‌ ‌ വിദ്യാര്‍ത്ഥികള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →