രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും

ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും. 2021 മാര്‍ച്ച് 30 ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തിയേക്കും. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് രാഷ്ട്രപതിഭവന്‍ അറിയിച്ചു. 27ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചില്‍ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെളളിയാഴ്ച മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനക്കുശേം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →