‘തന്റെ പഴയ കാർഡിലെ വിവരങ്ങൾ ഉദ്യോഗസ്ഥർ നീക്കം ചെയ്യാതിരുന്നത് സർക്കാർ സംവിധാനത്തിന്റെ പിഴവ്’ ഇരട്ട വോട്ടിൽ ശക്തമായി പ്രതികരിച്ച് ഡോ എസ് എസ് ലാൽ

തിരുവനന്തപുരം: സ്വന്തം പേരിൽ ഇരട്ട വോട്ടെന്ന ആക്ഷേപത്തിൽ പ്രതികരണവുമായി കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്എസ് ലാൽ.

ഇരട്ട വോട്ട് ഉണ്ടായത് സര്‍ക്കാര്‍ സംവിധാനത്തിന്റെ പരാജയം കൊണ്ടാണെന്ന് എസ്എസ് ലാൽ 27/03/21 ശനിയാഴ്ച വ്യക്തമാക്കി. 28 വർഷം പഴക്കമുള്ള തിരിച്ചറിയൽ രേഖ പുതുക്കാൻ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് പുതിയ കാർഡ് കിട്ടിയത്. പഴയ കാർഡിലെ വിവരങ്ങൾ ഉദ്യോഗസ്ഥർ നീക്കം ചെയ്യാതിരുന്നതാണ് കാരണം. പഴയ കാർഡ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും ഡോ. എസ്എസ് ലാൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →