പരുമല: വിവാഹ ചിത്രീകരണത്തിനിടെ വീഡിയോ ഗ്രാഫര്‍ കുഴഞ്ഞുവീണ് മരിച്ചു. പരുമല സ്റ്റാര്‍ സ്റ്റുഡിയോയിലെ വിഡിയോ ഗ്രഫര്‍ വിനോദ് പാണ്ടനാടാണ് മരിച്ചത്. ചെങ്ങന്നൂര്‍ കല്ലിശേരിയില്‍ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്റെ അപ്രതീക്ഷിത വിയോഗം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുഴഞ്ഞുവീഴുമ്പോഴും ക്യാമറ നിലത്തുവീഴാതിരിക്കാന്‍ വിനോദ് കാണിച്ച ശ്രമത്തെ നിരവധി പേര്‍ അഭിനന്ദിച്ചു. ക്യാമറ കയ്യില്‍ താങ്ങി അടുത്തുളള ആളെ ഏല്‍പ്പിക്കുന്ന വിനോദിന്‍റെ വീഡിയോ നിരവധിപേരാണ് ഷയര്‍ ചെയ്തിരിക്കുന്നത്.

