കൊല്ലം: കാഴ്ച പരിമിതിയുള്ള സമ്മതിദായകര്‍ക്ക് പരസഹായം കൂടാതെ വോട്ടവകാശം രേഖപ്പെടുത്തുന്നതിന് ഓരോ പോളിംഗ് ബൂത്തിലും ബ്രയില്‍ ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ ലഭ്യമാക്കും. പ്രിസൈഡിംഗ് ഓഫീസര്‍ കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് അവ വായിച്ച് നോക്കുന്നതിനായി നല്‍കേണ്ടതും ശേഷം വോട്ടര്‍മാര്‍ പരസഹായം കൂടാതെ തന്നെ വോട്ട് രേഖപ്പെടുത്തേണ്ടതുമാണ്. കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ അറിയിച്ചു.