ന്യൂ ഡല്‍ഹി: സോളാര്‍ കേസില്‍ സിബിഐ പ്രാഥമീക പരിശോധന തുടങ്ങുന്നതിന് മുന്നോടിയായി ഡല്‍ഹിയിലെ ആസ്ഥാനത്തെത്തി പരാതിക്കാരി സിബിഐ ഡയറക്ടറെ കണ്ടു. കേസില്‍ തനിക്ക് പറയാനുളളത് ഡയറക്ടറോട് വ്യക്തമാക്കിയതായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പു സമയം നോക്കിയല്ല പരാതിയുമായി മുന്നോട്ടുപോകുന്നത്. ആറുവര്‍ഷമായി ഇതിന് പുറകേയുണ്ട്.
പലതരം നൂലാമാലകളുളളതിനാല് സംസ്ഥാന പോലീസിന് പരിമിതികളുണ്ടായിരുന്നു. അതുകൊണ്ടും കൂടിയാണ് നിഷ്പക്ഷ ഏജന്‍സിയെന്ന നിലയില്‍ സിബിഐയെ സമീപിച്ചത്. ഈ പരാതിയില്‍ താന്‍ പറഞ്ഞിരിക്കുന്നതില്‍ നാലില്‍ ഒരാള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട. സ്ത്രീകളോടുളള കോണ്‍ഗ്രസിന്റെ പെരുമാറ്റം വേദനിപ്പിക്കുന്നതാണ് . തന്നെ മാനം കെടുത്തിയെന്നും പോരാഞ്ഞി്ട്ട് ഇപ്പോള്‍ പരിഹസിക്കുകയാണെന്നും സമ്മര്‍ദ്ദത്തേയും ആരോപണത്തേയും അതിജീവിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അവര്‍ പറഞ്ഞു.

