ന്യൂ ഡല്‍ഹി: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിയിലും 50 ശതമാനം സംവരണം നല്‍കുന്ന വിധി പുനപരിശോധിക്കുന്നത് സ്വാഗാതാര്‍ഹമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. സംവരണ പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയുന്നതിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേരളം വിധി പുനപരോധിക്കമെന്ന് അറിയിച്ചത്.
സാമൂഹ്യ അവസ്ഥ മാത്രമല്ല സാമ്പത്തിക പിന്നോക്കാവസ്ഥയും സംവരണത്തിനുളള അടിസ്ഥാനമാക്കണമെന്നും സംവരണ വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കാാനുളള അധികാരം സംസ്ഥാനങ്ങള്‍ക്കാകണമെന്നും കേരളം സുപ്രീം കോടതിയില്‍ അഭിപ്രായപ്പെട്ടു. മറാത്ത സംവരണ സാധ്യതയെ ചോദ്യം ചെയ്‌തുകൊണ്ടുളള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് 1992ലെ ഇന്ദ്ര സാഹ്നി കേസിലെ വിധി പുനപരിശോധിക്കാമെന്ന് കോടതി നിരീക്ഷിച്ചത്. 50 ശതമാനം സംവവരണം ഉറപ്പുവരുത്തുന്നതാണ് ഇന്ദ്രസാഹ്നി കേസിലെ വിധി. ഇതില്‍ സാമൂഹ്യ സംവരണത്തെ മാത്രമാണ് പരിഗണിച്ചിരുന്നത്. സംവരണം ഏതെങ്കിലുെ ഒരു സംസ്ഥാനത്തെ മാത്രമല്ല രാജ്യത്തെയാകെ ബാധിക്കുന്ന കാര്യമാണ്. അതിനാല്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും അഭിപ്രായം ഇക്കാര്യത്തില്‍ കേള്‍ക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ചത്.
എന്നാല്‍ ആ നോട്ടീസ് അയച്ചപ്പോഴത്തെ സാമൂഹ്യ സ്ഥിതിയല്ല ഇന്നുളളതെന്നും സാമ്പത്തിക പിന്നോക്കാവസ്ഥയും സംവരണത്തിനുളള ഘടകമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് കേരളം നിലപാട് വ്യക്തമാക്കിയത്.
മറാത്ത സമുദായത്തിന് വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി എന്നിവയില്‍ അനുവദിക്കുന്ന സംവരണം 12-13 ശതമാനമാണ്. മഹാരാഷ്ട്രയിലെ ഈ നിയമം കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി റദ്ദാക്കി.യിരുന്നു. 50 ശതമാനം സംവരണ പരിധി ലംഘിക്കാനാവില്ലെന്ന് ചുണ്ടിക്കാട്ടിയായിരുന്നു കോടതി ഈ നിയമം റദ്ദാക്കിയത്. 50 ശതമാനത്തി്‌ന മുകളില്‍ സംവരണം നല്‍കുന്നത് ഭരണ ഘടന ഉറപ്പുനല്‍കുന്ന തുല്യാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി 1992ല്‍ സാഹ്നിേേകസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഭൂരിപക്ഷം സംസ്ഥാനങ്ങളം പുനപരിശോധനയെ അംഗീകരിച്ചാല്‍ സംവരണ പരിധി ഉയര്‍ത്തുന്നതില്‍ അന്തിമ വിധി ഉണ്ടാവും.

