അധികാരത്തിലെത്തിയാല്‍ കാസര്‍ഗോഡ് വികസന പാക്കേജിന് 2000കോടി രൂപ അനുവദിക്കും: രമേശ് ചെന്നിത്തല

കാസര്‍കോട്: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കാസര്‍ഗോഡ് വികസന പാക്കേജിന് 2000കോടി രൂപ അനുവദിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെല്ലിക്കുന്നില്‍ നടന്ന യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. ആദ്യഘട്ടമായ 200 കോടി രൂപ അധികാരത്തില്‍ എത്തിയാലുടന്‍ നല്‍കുമെന്നും കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എം ഗോവിന്ദന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, സിടി അഹമ്മദലി, സ്ഥാനാര്‍ത്ഥി എന്‍എ നെല്ലിക്കുന്ന്, സികെ ശ്രീധരന്‍ ,ഹക്കിം കുന്നില്‍, ടിഇ അബ്ദുളള ,എ അബ്ദുല്‍ റഹ്മാന്‍, എഎം കടവത്ത്, യു.എസ് ബാലന്‍, പിഎം മുനീര്‍ ഹാജി, മൂസ.ബി ചെര്‍ക്കള., അഷറഫ് ഇടനീര്‍, കരുണ്‍ താപ്പ, പിഎ അഷറഫ് അലി, സാജിത് മവ്വല്‍, കെ ഖാലിദ് ,ജി നാരായണന്‍, ആര്‍.ഗംഗാധരന്‍, എരിയാല്‍ മുഹമ്മദ്, മാഹിന്‍ കേളോട്ട്, കെഎം ബഷീര്‍ അബ്ബാസ് ബീഗം, ഉമേഷ് അണങ്കൂര്‍, ഹമീദ് ബെദിര എന്നിവര്‍ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →