കെയ്റോ: ഈജിപ്തിലെ സൂയസ് കനാലിൽ കപ്പൽ കുരുങ്ങി. കണ്ടെയനറുകൾ കയറ്റിപ്പോയ കപ്പലാണ് 23/03/21 ചൊവ്വാഴ്ച കനാലിനു കുറുകെ ഉറച്ചുപോയത്. ഇതോടെ കപ്പൽ ഗതാഗതം ആകെ താറുമാറായി. 15 ലേറെ വിദേശ കണ്ടെയ്‌നറുകൾക്ക് ചെങ്കടലിലേക്ക് പോകാനാകാത്തവിധം കനാലിന് കുറുകെ ചരക്കുകപ്പൽ കിടക്കുകയാണ്.
ഷെൻസൻ തുറമുഖത്തുനിന്നും റോട്ടർഡാമിലേക്ക് പോകുന്നതിനിടെയാണ് പടുകൂറ്റൻ കണ്ടെയ്‌നർ കപ്പൽ സൂയസ് കനാലിൽ കുറുകെ തിരിഞ്ഞ് ഉറച്ച് പോയത്. കപ്പലെങ്ങനെയാണ് കുറുകെ വന്നതെന്ന് അറിവായിട്ടില്ല. മെർസെക് കമ്പനിയുടെ എവർഗ്രീൻ എന്ന ചരക്കുകപ്പലാണ് ഉറച്ചുപോയത്.
കപ്പലിന്റെ ദിശമാറ്റാനായി നിരവധി ടഗ്ഗുകളുടെ സഹായത്താൽ ശ്രമം നടത്തുകയാണ് ഈജിപ്തിലെ സൂയസ് കനാൽ അധികൃതർ. കനാലിലെ ഇരുകരകളിലേയും മണ്ണ് ആഴത്തിൽ മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്