മസ്‌ക്കത്ത്: ഒമാന്‍ വീണ്ടും വിസാ വിലക്ക് പ്രഖ്യാപിച്ചു. തൊഴില്‍ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. മാളുകളിലെ സെയില്‍സ്, അക്കൗണ്ടിംഗ്, കാഷ്യര്‍, മാനേജ്‌മെന്റ് എന്നീ തസ്തികകളില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. ഇത്തരം തസ്തികകളില്‍ നിയമനം ഒമാന്‍ സ്വദേശികള്‍ക്കുമാത്രമായി പരിമിതപ്പെടുത്തും.2021 ജൂലൈ 20 മുതല്‍ പുതിയ ഉത്തരവ് പ്രബല്യത്തില്‍ വരും.
കൊമേഴ്‌സ്യല്‍ ആന്റ് കണ്‍സ്യൂമര്‍ മാളുകളിലെ ഉടമകള്‍ തൊഴില്‍ മന്ത്രാലയം അനുശാസിക്കുന്ന പുതിയ നിബന്ധന കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ഈ ജോലികളിലെ തൊഴലാളികള്‍ക്ക് ലൈസന്‍സ് കാലഹരണപ്പെട്ടതിന് ശേഷം പുതുക്കി നല്‍കില്ലെന്ന് മന്ത്രാലയം അറിയിച്ചു.