കെ എം ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തെന്ന് വിജിലൻസ്, സ്വത്ത് വർദ്ധിച്ചത് 2011 നും 2020 നുമിടയിൽ

കൊച്ചി: മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്ക് അനധികൃത സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തല്‍. കെ എം ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.  2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ദ്ധനവ്. ഷാജിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് 22/03/21 തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ചു.  ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ അഭിഭാഷകൻ എം ആർ ഹരീഷ് കോടതിയെ സമീപിച്ചു. നിലവിൽ അഴീക്കോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാണ് കെ എം ഷാജി. 

മത്സരിക്കുന്നതില്‍ നിന്നും ആറ് വർഷത്തേക്ക് ഷാജിയെ അയോ​ഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് പരാതി നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. വർഗീയത പറഞ്ഞ് ഷാജി വോട്ട് ചോദിച്ചെന്ന പരാതിയെ തുടർന്നാണ് കെ എം ഷാജിയെ ഹൈക്കോടതി അയോ​ഗ്യനാക്കിയിരുന്നത്. എന്നാൽ, ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ഷാജിയുടെ അഭിഭാഷകൻ വരണാധികാരിയെ അറിയിച്ചു. കെ എം ഷാജിക്ക് വീണ്ടും മത്സരിക്കാൻ നിയമ തടസമില്ലെന്ന് കണ്ടെത്തിയാണ് വരണാധികാരി പത്രിക സ്വീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →