ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ സർവേ നമ്പർ 835/1 എ1, 835/1 എ2, 835/1 എ4 എന്നിവയിൽപ്പെട്ട, ബോട്ട്-ഇൻ-ലാൻഡായി സർക്കാർ അധീനതയിലുള്ള 2.16.51 ഹെക്ടർ (5.35 ഏക്കർ) നിലത്ത് 2021-22 കാലയളവിലേക്ക് നെൽകൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും അവകാശം ലേലം ചെയ്യുന്നു. മാർച്ച് 25ന് രാവിലെ 11ന് മുല്ലയ്ക്കൽ വില്ലേജ് ഓഫീസിൽ ലേലം നടക്കും. വിശദവിവരത്തിന് താലൂക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ :0477-2253771.
ആലപ്പുഴ: കൃഷി അവകാശലേലം
