മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് എന്‍.സി.പി. തലവന്‍ ശരദ് പവാര്‍.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഘടകകക്ഷി നേതാവ് പവാറും അന്വേഷണത്തിന് സമ്മതം അറിയിച്ച സാഹചര്യത്തില്‍ രാജിയുടെ സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടിയായ ശിവസേനയും വ്യക്തമാക്കിയിരുന്നു. അതേസമയം, മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ശരത് പവറിന്റെ പ്രസ്താവന എന്‍സിപി ചര്‍ച്ച ചെയ്യുമെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് ചുമതല നിര്‍വഹിക്കുന്ന എച്ച്.കെ പാട്ടീല്‍ പറഞ്ഞു.
അതേസമയം, ഫെബ്രുവരി പകുതിക്ക് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് കോവിഡ് ബാധിതനായി ആശുപത്രിയിലായിരുന്നെന്നും ഏറ്റുമുട്ടല്‍ വിദഗ്ധനായ സച്ചിന്‍ വസേയെ കണ്ടിട്ടുണ്ടാവില്ലെന്നുമുള്ള ശരദ് പവാറിന്റെ വാദങ്ങള്‍ക്ക് മറുപടിയായി ഫെബ്രുവരി 15ന് ദേശ്മുഖ് പത്രസമ്മേളനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ബി.ജെ.പി. പുറത്തുവിട്ടിട്ടുണ്ട്.

