ദേശ്മുഖിനെതിരേ പരംബീര്‍ സിങ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ അഴിമതികളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുംബൈ പോലീസ് മുന്‍ കമ്മിഷണര്‍ പരം ബീര്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചു.

കമ്മിഷണര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റിയതിനെയും ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നു. മുംബൈയിലെ ബാറുകളില്‍ നിന്ന് 100 കോടി രൂപ പിരിച്ചുനല്‍കാന്‍ ആഭ്യന്ത്രരമന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് മുന്‍ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചതിനെ തുടര്‍ന്നാണ് അനില്‍ ദേശ്മുഖ് വിവാദത്തിലായത്.

Share
അഭിപ്രായം എഴുതാം