ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന് കൊവിഡ്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന് കൊവിഡ് ബാധ സ്ഥീരികരിച്ചു. തിങ്കളാഴ്ച്ച നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നെന്ന് ട്വീറ്റ് ചെയ്ത അദ്ദേഹം തന്നോട് അടുത്ത് ഇടപഴകിയവരോട് പരിശോധന നടത്താനും നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരെ സന്ദര്‍ശിക്കാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. കൊവിഡ് പോസിറ്റീവ് ആണെന്നും മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →