പെന്‍ഷന്‍ വാങ്ങാന്‍ ആധാര്‍ വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പെന്‍ഷന്‍ വാങ്ങാന്‍ ആവശ്യമായ ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റായ ജീവന്‍ പ്രമാണ്‍ ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബ്ബന്ധമാണെന്ന നിബ‌ന്ധന സര്‍ക്കാര്‍ ഒഴിവാക്കി. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിക്കുന്ന മെസേജേിംഗ്‌ സംവിധാനമായ ‘സന്ദേശ്‌ ‘ ,ഹാജര്‍ സംവിധാനം എന്നിവയ്‌ക്ക്‌ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബ്ബന്ധമില്ലെന്നും പുതുതായി ഇറക്കിയ ഉത്തരവില്‍ പറയുന്നു. ജീവന്‍ പ്രമാണിന്‌ ആധാര്‍ വഴിയുളള സ്ഥിരീകരണം നിര്‍ബ്ബന്ധമല്ലെന്നും ഇതുപയോഗിക്കുന്ന സ്ഥാപനങ്ങള്‍ ബദല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്നും ഇലക്ട്രോണിക്‌സ്‌ ആന്‍ഡ് ‌ ഐടി മന്ത്രാലയം മാര്‍ച്ച്‌ 18ന്‌ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പെന്‍ഷന്‍ സ്വീകരിക്കാന്‍ നേരിട്ട്‌ ഹാജരാകണമെന്ന നിബന്ധന പെന്‍ഷണര്‍ മാര്‍ക്ക്‌ ദുരിതമായ സാഹചര്യത്തില്‍ ഇതൊഴിവാക്കാന്‍ ആവിഷ്‌ക്കരിച്ചതാണ്‌ ജീവന്‍ പ്രമാണ്‍ ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌. ആധാര്‍ ഇല്ലാത്തതിനാലും വിരലടയാളം തിരിച്ചറിയപ്പെടാന്‍ കഴിയാതെ പോകുന്നതിനാലും ഈ സംവിധാനം ബുദ്ധിമുട്ടുളവാക്കുന്നതായി നിരവധിപേര്‍ പരാതിപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →