മുംബൈ: മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകന്‍ കൂടിയാണ് ആദിത്യ. താനുമായി അടുത്തിടെ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്ന് ആദിത്യ ട്വിറ്ററില്‍ അറിയിച്ചു.ചെറിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യത്ത് അതിവേഗം കൊവിഡ് വീണ്ടും വ്യാപിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. പ്രതിദിനം കാല്‍ ലക്ഷത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ രണ്ട് ദിവസവും സംസ്ഥാനത്ത് കൊവിഡ് സ്ഥീകരിച്ചത്.