‘വോട്ടുപെട്ടിയുടെ മധുരം’ പങ്കുവച്ച് കളക്ടര്‍; ആഘോഷപ്പൊലിമയില്‍ വോട്ടു വണ്ടി പുറപ്പെട്ടു

കോട്ടയം: ഒറ്റനോട്ടത്തില്‍  വോട്ടിംഗ് യന്ത്രത്തിന്റെ ബാലറ്റ് യൂണിറ്റ്. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്കും ചിഹ്നങ്ങള്‍ക്കും പകരം ഇംഗ്ലീഷ്, ഗ്രീക്ക് അക്ഷരങ്ങള്‍. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ മുറിച്ചപ്പോള്‍ മധുരം നിറഞ്ഞ കേക്ക്. വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായ വോട്ടു വണ്ടിയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിനോടനുബന്ധിച്ചാണ് ബാലറ്റ് യൂണിറ്റിന്റെ മാതൃകയിലുള്ള കേക്ക് മുറിച്ചത്. 

പ്രത്യേകം സജ്ജീകരിച്ച വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കളക്ടര്‍ നിര്‍വഹിച്ചു. കോട്ടയം നഗരത്തിലെ വിവിധ കോളേജുകളിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ സ്വീപ്പിന്റെ പ്രചരണ ഗാനം ആലപിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്.എല്‍. സജികുമാര്‍, സ്വീപ് നോഡല്‍ ഓഫീസര്‍ അശോക് അലക്‌സ് ലൂക്ക്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സത്യപ്രകാശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

മാര്‍ച്ച് 27 വരെ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ വോട്ടു വണ്ടി പര്യടനം നടത്തും. പ്രധാന സ്ഥലങ്ങളും മുന്‍ തിരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം കുറഞ്ഞ മേഖലകളും കേന്ദ്രീകരിച്ച് വോട്ടു ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →