ആലപ്പുഴ: 2021 – 22 അദ്ധ്യയന വർഷത്തെ എം ബി എ പ്രവേശന പരീക്ഷയായ ‘കെ മാറ്റ് 2021’ ലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 28 വൈകിട്ട് 5 മണി വരെയാണ്. പുന്നപ്ര കേപ്പ് ക്യാമ്പസിലെ ഐ എം റ്റി പുന്നപ്രയിൽ മാര്‍ച്ച് 22 മുതൽ 26 വരെ രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെ സൗജന്യ ഓൺലൈൻ രെജിസ്ട്രേഷനു വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ നൽകുന്ന കൗണ്ടർ പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് www.imtpunnapra.org എന്ന വെബ്സൈറ്റിലോ 8590500431. 9746125234, 9946488075 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.