കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സ്‌കറിയ തോമസ് (64) അന്തരിച്ചു. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം ചെയര്‍മാനാണ്. 18/03/21 വ്യാഴാഴ്ച ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കൊവിഡാനന്തരം ചികിത്സയിലായിരുന്നു. രണ്ടു തവണ കോട്ടയത്തുനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കേരളാ സ്റ്റേറ്റ് എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്നു. കെടി സ്‌കറിയയുടെ മകനായി ജനിച്ച സ്‌കറിയ തോമസിന് പാത്രിയര്‍ക്കീസ് ബാവയില്‍ നിന്ന് കമാണ്ടര്‍ പദവി ലഭിച്ചിട്ടുണ്ട്. ഭാര്യ: ലളിത. മക്കള്‍: നിര്‍മ്മല, അനിത, കെ ടി സ്‌കറിയ, ലത.

