ഒറ്റപ്പാലം: യൂത്തകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി.സരിന്‍ എംബിബിഎസും സിവില്‍ സര്‍വീസും ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ യുവ നേതാവ് ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കന്നിയങ്കം കുറിക്കുന്നു. സിവില്‍ സര്‍വീസുപേക്ഷിച്ചവര്‍ ധാരളമുണ്ടെങ്കിലും സിവില്‍ സര്‍വീസുപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ ചുരുക്കമാണ്. ഇന്ത്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട് സര്‍വീസില്‍(ഐഎഎഎസ്)ഡപ്യൂട്ടി അക്കൗണ്‍ന്റ് ജനറല്‍ പദവിയിലിരിക്കെയാണ് ഡോ.സരിന്‍ പൊതുപ്രവര്‍ത്തകനായത്.
അതിന്റെ തുടര്‍ച്ചയായാണ് യൂത്തകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പി ല്‍ സ്ഥാനാര്‍ത്ഥിയും ആകുന്നത്. തിരുവില്വാമല പകവത്ത് കുടുംബാംഗമാണ് 37 കാരനായ സരിന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് സിവില്‍ സര്‍വീസില്‍ 555-ാം റാങ്കനേടി ഐഎഎഎസ് ഉദ്യോഗസ്ഥനായത്.ഡെപ്യൂട്ടി അക്കൗണ്ടന്‍റ് ജനറലായി തിരുവനന്തപുരത്തായിരുന്നു ആദ്യ നിയമനം.
സിവില്‍ സര്‍വീസ് ഉപേക്ഷിച്ചശേഷം ഒറ്റപ്പാലത്ത് താമസമാക്കി. ഡോ. സൗമ്യയാണ് ഭാര്യ. സിവില്‍ സര്‍വീസ് വിട്ട സമയത്ത് താന്‍ സമ്മതിക്കാന്‍ തയ്യാറായിരുന്നില്ലെന്നും ഒറ്റപ്പാലത്ത് തിരിച്ചെത്തുമ്പോള്‍ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണമായിരുന്നുവെന്നും അവര്‍ പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പലപ്പോഴും സരിന്‍ അനുഭവിച്ച സങ്കടത്തിന് മുന്നില്‍ താന്‍ കരഞ്ഞിട്ടുണ്ടെന്നും നമുക്കിത് വേണോയെന്നും താന്‍ ചോദിച്ചിട്ടുണ്ടെന്നും സൗമ്യ പറഞ്ഞു. അ്‌പ്പോഴെല്ലാം സരിന്‍ പറഞ്ഞത് ഇപ്പോഴത്തെ ഓരോനിമിഷവും സന്തോഷം നല്‍കുന്നുണ്ടെന്നായിരന്നു. ആഗ്രഹിച്ചത് ചെയ്യാന്‍ സാധിക്കുന്നു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാവുന്നു. അവര്‍ക്കുവേണ്ടി സ്ഥാനങ്ങളൊന്നുമില്ലെങ്കിലും പ്രവര്‍ത്തിക്കാനാവുന്നു. ആതീരുമാനത്തിനൊപ്പം നില്‍ക്കുന്നതില്‍ തനിക്കും സന്തോഷമേയുളളുവെന്നും സൗമ്യ വ്യക്തമാക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഒറ്റപ്പാലം ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് ഡോ. സരിന്‍. അഭിഭാഷകനും പാലക്കാട് ജില്ലാ പഞ്ചായത്തംഗവും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷനും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ പ്രേംകുമാര്‍(41), ബിജെപി ജില്ലാ സെക്രട്ടറി പി.വേണുഗോപാലന്‍(51) എന്നിവരാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍

