കോഴിക്കോട് : അമിതാധികാര പ്രയോഗത്തിനും മോറൽ പോലീസിനും വിധേയനായ പോലീസുകാരൻ ഉമേഷ് വള്ളിക്കുന്നും ഗായിക ആതിര കെ കൃഷ്ണനും ജീവിതത്തിൽ ഒന്നായി. 31 വയസ്സുള്ള ആതിരയുടെ അമ്മ നൽകിയ പരാതിയിൽ സദാചാര പോലീസിങ്ങിന് ഇരയാവുകയായിരുന്നു ഉമേഷും ആ തിരയും .
സദാചാര പ്രശ്നം ആരോപിച്ച് സസ്പെൻഷനിൽ ആയിരുന്നു ഉമേഷ് . കോഴിക്കോട് സിറ്റി കൺട്രോൾറൂമിൽ ജോലിചെയ്യുന്ന സിവിൽ പോലീസ് ഓഫീസർ യു ഉമേഷ് വള്ളിക്കുന്നിനെ 2020 സെപ്റ്റംബർ 18 നാണ് കമ്മീഷണർ എവി ജോർജ്ജ് സസ്പെൻഡ് ചെയ്തത്. ആതിരയ്ക്ക് വാടകയ്ക്ക് ഫ്ലാറ്റ് എടുത്തു കൊടുത്തുവെന്നും ഫ്ലാറ്റിൽ നിത്യസന്ദർശനം നടത്തുന്നു എന്നും അത് പോലീസ് സേനയ്ക്ക് കളങ്കവുമാണെന്ന വിചിത്ര ആരോപണമുന്നയിച്ചിരുന്നു സസ്പെൻഷൻ . മൊഴിയെടുക്കാൻ ആതിരയുടെ ഫ്ലാറ്റിൽ എത്തിയ പോലീസ് അവരെ അപമാനിക്കും വിധം പരാമർശങ്ങൾ നടത്തുകയും ചെയ്തു.
മോറൽ പോലീസിനെതിരെ പരാതിയുമായി മുന്നോട്ട് പോയ ഇരുവർക്കും പൊതുസമൂഹത്തിന്റ പിന്തുണ ലഭിക്കുകയും ഒടുവിൽ അന്വേഷണം നടത്താനും സസ്പെൻഷൻ പിൻവലിക്കാനും അധികൃതർ നിർബന്ധിതരാവുകയും ചെയ്തു. സ്പെഷൽ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിലൂടെ തൻറെ മുപ്പത്തി രണ്ടാമത്തെ വയസ്സിൽ ഞാൻ പൊതുജീവിതത്തിലേക്ക് കടക്കുന്നു. ഇനി ഞാൻ ഉമേഷേട്ടന്റയും അച്ചുവിന്റയും കൂടെ ജീവിതം ആരംഭിക്കുകയാണ്.
എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും ഉണ്ടാവണം. പ്രതിസന്ധികളുടെ കാലത്ത് കൂടെ നിന്ന എല്ലാവരോടും നന്ദി. ആതിര വിവാഹത്തെക്കുറിച്ച് വനിതയോട് പറയുന്നത്. എം എസ് ഡബ്ലിയു കഴിഞ്ഞു ഞാൻ കോഴിക്കോടുള്ള ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ കൗൺസിലറാണ്. അത്യാവശ്യം സംഗീതവും കൈവശമുണ്ട്. പാട്ടിനോടുള്ള എൻറെ താൽപര്യവും അതിൻറെ പേരിൽ ഞാൻ ആസ്വദിച്ചിരുന്ന സ്വാതന്ത്ര്യവും വീട്ടുകാർക്ക് ദഹിക്കില്ലായിരുന്നു. അതിൻറെ പേരിൽ പ്രശ്നങ്ങളുണ്ടാവുകയും എനിക്ക് വീട് വിട്ട് ഇറങ്ങേണ്ടി വരികയും ചെയ്തു. ആ സമയങ്ങളിലാണ് ഉമേഷേട്ടൻ എനിക്കൊരു ഫ്ലാറ്റ് തരപ്പെടുത്തി തന്നത്. ഉമേഷേട്ടൻ ഭാര്യയുമായി പിരിഞ്ഞിട്ട് 10 കൊല്ലത്തിലേറെ ആകുന്നു. ഡിവോഴ്സിന്റെ വക്കിലായിരുന്ന അന്ന് പറഞ്ഞു പരത്തിയ കഥകളിലെ പൊടിപ്പും തൊങ്ങലും നിറഞ്ഞത് ചിലപ്പോൾ അതൊക്കെ കൊണ്ടാകാം. പക്ഷേ ഞങ്ങൾ എല്ലാ ആരോപണങ്ങളും അതിജീവിച്ചു വെങ്കിലും ഉമേഷേട്ടന് ജോലി സംബന്ധമായ പ്രശ്നങ്ങൾ വന്നു. അന്വോഷണ വിധേയമായി സസ്പെൻഷനിൽ പോകേണ്ടി വന്നു. അപ്പോൾ ഞങ്ങളുടെ സൗഹൃദത്തിന് അതൊന്നും തടസമായില്ല. സംഗീത വഴിയിലെ സൗഹൃദമാണ് എന്നെയും ഉമേഷ് ചേട്ടനെയും ഏറെ അടുപ്പിച്ചത്. അംഗനവാടി കുട്ടികൾക്ക് വേണ്ടി ചിട്ടപ്പെടുത്തിയ പ്രഭാതഗീതം, കോവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി ഞാൻ ചിട്ടപ്പെടുത്തിയ ഗാനം എന്നിവ ഞങ്ങളുടെ പാട്ട് വഴിയിലെ നേട്ടമാണ്. ഓരോ പാട്ടും ഞങ്ങളെ ഏറെ അടുപ്പിച്ചു എന്ന് വേണം പറയാൻ .
അതിനിടയിൽ എപ്പോഴോ പ്രണയം കടന്നു വന്നു. മനസ്സുകളെ പരസ്പരം തിരിച്ചറിഞ്ഞ ഞങ്ങൾ രണ്ടു വർഷം മുമ്പ് വിവാഹിതരാകാൻ തീരുമാനിച്ചു . പക്ഷേ പുള്ളിക്കാരന്റ ആദ്യവിവാഹം ഡിവോഴ്സ് നടപടികൾ എന്നിവ മുന്നിൽ വിലങ്ങുതടിയായി നിന്നു . അദ്ദേഹത്തിൻറെ ആദ്യവിവാഹം അവർ തമ്മിലുള്ള ഇഷ്യു അതൊന്നും എന്നെ ബാധിച്ചിട്ടില്ല. ഒടുവിൽ എല്ലാ പ്രശ്നങ്ങളെയും അതിജീവിച്ച് ഞങ്ങൾ ഒരുമിക്കാൻ തീരുമാനിച്ചു.
ഉത്തര മോൾ ഏഴാം ക്ലാസിൽ ആണെങ്കിലും അവൾക്ക് പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ട്. ആ തിരിച്ചറിവോടെ അവൾ എന്നെ സ്വീകരിക്കുകയും അമ്മയായി അംഗീകരിക്കുകയും ചെയ്തു. അതിൽപരം ഞങ്ങൾക്ക് എന്ത് വേണം.
ഉമേഷേട്ടന്റ സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഞങ്ങളുടെ സന്തോഷം ഇരട്ടിയാക്കി. ആ സന്തോഷ വാർത്ത പുറത്തുവന്ന അതേ ദിവസം തന്നെയാണ് ഞങ്ങൾ സ്പെഷ്യൽ മേരേജ് ആക്ട് പ്രകാരം വിവാഹിതരായത്. എല്ലാത്തിനും സാക്ഷിയായി എന്റെ സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു. ഇതിനിടയിൽ കൂട്ടുകാർ ഒരുക്കിയ ബ്രൈഡൽ ഫോട്ടോ ഷൂട്ട് നിറമുള്ള ഓർമ്മയായി. എല്ലാ മുൻവിധികളെയും കാറ്റിൽപറത്തി ഞങ്ങൾ ജീവിതം ആരംഭിക്കുകയാണ്. ഉമേഷേട്ടന്റെ ഭാര്യയായി ,, ഏഴാം ക്ലാസുകാരിയായ ഉത്തരയുടെ അമ്മയായി.. അനുഗ്രഹം ഉണ്ടാകണം. പ്രാർത്ഥിക്കണം.. ആതിര പറഞ്ഞു.

