കൊച്ചി. കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗവും, വിസി തോമസ് വിഭാഗവും ലയനത്തിലേക്കെന്ന് സൂചന. ഇരുപക്ഷത്തേയും നേതാക്കള്‍ തമ്മില്‍ ഇതിനകം പലവട്ടം രഹസ്യ ചര്‍ച്ചകള്‍ നടന്നിരുന്നതായി അറിയുന്നു. ഇരുവിഭാഗങ്ങളും മുന്നോട്ടുവച്ചിട്ടുളള ധാരണകളെ അടിസ്ഥാനമാക്കിയാവും ലയനത്തിലേക്കെത്തുക എന്നാണറിയുന്നത്. ലയനം നടക്കുകയാണെങ്കില്‍ പിജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനാകും മറ്റുപദവികള്‍ സംബന്ധിച്ചുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് . ലയനത്തോടെ ജോസഫ് ഗ്രൂപ്പിന്റെ ചിഹ്നപ്രശ്‌നത്തിനും പരിഹാരമാകുമെന്നാണ് കരുതുന്നത്.
വര്‍ഷങ്ങളായി എന്‍ഡിഎയില്‍ പിസി തോമസ് വിഭാഗത്തിന് നേരിട്ട അവഗണനയുടെ പാശ്ചാത്തലത്തിലാണ് മുന്നണി വിടുന്നത്. സീറ്റ് ലഭിക്കാതത്തും മുന്നണി വിടുന്നതിന് ആക്കം കൂട്ടി. എന്‍ഡിഎയുടെ കേരളത്തിലെ ആദ്യത്ത എംപിയാണ് പിസി തോമസ്. എന്നാല്‍ അവഗണന നേരിട്ട് മുന്നണിയില്‍ തുടരില്ലെന്ന അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പിസി തോമസ് മത്സരിച്ചെങ്കിലും ബിജെപി വേണ്ടപോലെ പിന്തുണച്ചില്ലെന്ന ആരോപണമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് സ്വാധീനമുളള മേഖലകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് പിന്നില്‍ തന്റെ പാര്‍ട്ടിയാണെന്ന വാദവും പിസി തോമസ് ഉയര്‍ത്തുന്നു.

