മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി(69) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയ അദ്ദേഹം മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ ലോക്‌സഭയിലെത്തിയിട്ടുണ്ട്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. വ്യവസായിയായ ദിലീപ് ഗാന്ധി 1980കളിലാണ് രാഷ്ട്രീയത്തില്‍ സജീവമാവുന്നത്. 1999ല്‍ ആദ്യമായി ലോക്‌സഭയിലെത്തി. അഹമ്മദ്‌നഗര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി-എന്‍സിപി സഖ്യമടക്കമുള്ള വിഷയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ സ്മരിച്ചു. അഹമ്മദ് നഗറിന്റെ വികസനത്തിന്റെ പേരിലും അദ്ദേഹം ഓര്‍മ്മിക്കപ്പെടുമെന്ന് പ്രാദേശിക നേതാവായ ഉമ ഖാേ്രപ പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി അന്തരിച്ചു
