തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ കെ സുധാകരന് എംപിയുടെ ആരോപണങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കെസി വേണുഗോപാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും മലയാളി എന്ന നിലയില്‍ ഞങ്ങളെ സഹായിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല 16/03/21 ചൊവ്വാഴ്ച പ്രതികരിച്ചു.
‘ കേരളത്തില്‍ നിന്നും വളര്‍ന്നുവന്ന കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്. അഭിമാനമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഒരു ഘട്ടത്തിലും ഒരാളേയും കുത്തിനിറയ്ക്കുകയോ അങ്ങനെ ചെയ്യണമെന്ന് ആവശ്യപ്പെടുകയോ ചെയിതിട്ടില്ല.’ രമേശ് ചെന്നിത്തല പറഞ്ഞു.
സുധാകരന് കോണ്‍ഗ്രസിന് വേണ്ടപ്പെട്ട നേതാവാണെന്നും ഇഷ്ടപ്പെട്ട നേതാവാണെന്നും രമേശ് ചെന്നിത്തല കൂട്ടി ചേര്‍ത്തു. യുഎഫിന്റെ വിജയത്തിന് വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന നേതാവാണ് കെ സുധാകരന്, അദ്ദേഹം മുന്നില്‍ നിന്ന് തന്നെ നയിക്കുമെന്നും രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

