സീറ്റ് നല്‍കിയില്ല; ദേബശ്രീ റോയ് തൃണമൂല്‍ വിട്ടു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് നടി ദേബശ്രീ റോയ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിന്റെ പേരിലാണ് രാജി.
സൗത്ത് 24 പറഗണാസിലെ റായ്ദിഗ്ഗിയില്‍ നിന്നുള്ള തൃണമൂല്‍ എം.എല്‍.എ ആണ് ദേബശ്രീ റോയ്.

പത്ത് വര്‍ഷമായി ഇവിടെനിന്നുള്ള എം.എല്‍.എ ആയിരുന്നു. പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്നെന്നാണ് രാജിക്കത്തില്‍ പറയുന്നത്. അഭിനയത്തിലാണ് ഇനി ശ്രദ്ധ. മറ്റു പാര്‍ട്ടികളില്‍നിന്ന് നല്ലൊരു ക്ഷണം വന്നാല്‍, അപ്പോള്‍ ആലോചിക്കുമെന്നും അവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →