പാലക്കാട്: കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ വിമത നേതാവ് എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി 16/03/21 ചൊവ്വാഴ്ച പാലക്കാടെത്തും. എടുത്തു ചാടി തീരുമാനമെടുക്കരുതെന്ന് എ.വി. ഗോപിനാഥിനോട് എ. കെ. ആന്റണി ഫോണില്‍ വിളിച്ച് 15/03/21 തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു
ചൊവ്വാഴ്ച രാത്രിയോടെ പാലക്കാടെത്തുന്ന ഉമ്മന്‍ ചാണ്ടി എ.വി. ഗോപിനാഥുമായി ചര്‍ച്ച നടത്തും. ഉമ്മന്‍ ചാണ്ടിയുടെ വരവിനായി കാത്തിരിക്കുമെന്നാണ് എ.വി. ഗോപിനാഥ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഗോപിനാഥിന്റേത് സമ്മര്‍ദ്ദ തന്ത്രമാണെന്നും അതിന് വഴങ്ങരുതെന്നും പാലക്കാട് ഡിസിസി കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു.