മെമു സര്‍വീസുകള്‍ 15.3.2021തിങ്കളാഴ്ച മുതല്‍ പുനരാംഭിക്കുന്നു

കൊച്ചി: 15.3.2021 തിങ്കളാഴ്ച മുതല്‍ മെമു സര്‍വീസുകള്‍ പുനരാംഭിക്കുന്നു. ജനറല്‍, സീസണ്‍ ടിക്കറ്റുകള്‍ ട്രെയിന്‍ കടന്നുപോകുന്ന സ്‌റ്റേഷനുകളില്‍ നിന്ന്‌ ലഭിക്കും. ഇതിനായി മൂന്ന്‌ പ്രത്യേക കൗണ്ടറുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കും. ലോക്ക്‌ ഡൗണ്‍മൂലം നിര്‍ത്തി വയ്‌ക്കുമ്പോള്‍ സീസണ്‍ ടിക്കറ്റില്‍ എത്ര വലിഡിറ്റി ബാക്കിയുണ്ടായിരുന്നുവോ മാര്‍ച്ച്‌ 15 അടിസ്ഥാനമാക്കി അത്രയും ദിവസം പുതിയ സീസണ്‍ ടിക്കറ്റില്‍ വലിഡിറ്റി ആയി അനുവദിക്കും.

17മുതല്‍ അണ്‍റിസേര്‍വ്‌ഡ്‌ കോച്ചുകളുമായി സര്‍വീസ്‌ നടത്തുന്ന ഗുരുവായൂര്‍- പുനലൂര്‍ -ഗുരുവായൂര്‍ (06327,06328) എക്‌സ്‌പ്രസ്‌ നിര്‍ത്തുന്ന എല്ലാ സ്റ്റേഷനുകളിലും അന്നുമുതല്‍ ജനറല്‍ ടിക്കറ്റും സീസണ്‍ ടിക്കറ്റും ലഭിക്കും. യുടിഎസ്‌ ഓപ്പണ്‍ മൊബൈല്‍ സേവനം പുനഃസ്ഥാപിച്ചിട്ടില്ല. നിലവില്‍ സര്‍വീസ്‌ നടത്തുന്ന മറ്റെല്ലാ ട്രെയിനുകളിലും യാത്ര ചെയ്യാന്‍ മുന്‍കൂട്ടി റിസര്‍വ്‌ ചെയ്യണമെന്ന നിബന്ധന തുടരും. സീസണ്‍ ടിക്കറ്റ്‌ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ദക്ഷിണ റെയില്‍വേ റീവലിഡേഷന്‍ സൗകര്യം അനുവദിച്ചിട്ടുണ്ട്‌. കഴിഞ്ഞ മാര്‍ച്ച് 24ന്‌ ശേഷം വലിഡിറ്റി ഉണ്ടായിരുന്ന സീസണ്‍ ടിക്കറ്റുുകള്‍ക്കാണ്‌ ഈ സൗകര്യം.

സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കുമ്പോള്‍ സീസണ്‍ ടിക്കറ്റില്‍ എത്ര ദിവസം വലിഡിറ്റി ബാക്കി ഉണ്ടായിരുന്നുവോ മാര്‍ച്ച് 15 അടിസ്ഥാനമാക്കി അത്രയും ദിവസത്തേക്കാണ്‌ പുതിയ സീസണ്‍ ടിക്കറ്റില്‍ വലിഡിറ്റി അനുവദിക്കുന്നത്‌. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം ഷൊര്‍ണൂര്‍ മെമു സര്‍വീസുകളാണ്‌ തിങ്കളാഴ്ച പുനരാരഭിക്കുന്ന സര്‍വീസുകള്‍. ചൊവ്വയും ബുധനുമായി പുനരാരംഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →