അരിതാ ബാബുവിന് കെട്ടിവയ്ക്കാനുളള പണം നടന്‍ സലീംകുമാര്‍ നല്‍കും

കൊച്ചി: കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അരിത ബാബുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടിവക്കാനുളള തുക നടന്‍ സലീംകുമാര്‍ നല്‍കും. ഹൈബി ഈഡനാണ് തന്റെ ഫെയ്‌സ് ബുക്ക പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. സലീം കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കായംകുളത്തെ യൂഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെപ്പറ്റി ചോദിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടിവയ്ക്കാനുളള തുക അരിതക്ക് നല്‍കുമെന്നും കായംകുളത്ത പ്രചരണത്തിന് എത്തുമെന്നും സലീംകുമാര്‍ പറഞ്ഞതായും ഈഡന്‍ പറഞ്ഞു.

പശുവിനെ വളര്‍ത്തി കുടുംബം പുലര്‍ത്തുന്ന അരിതയുടെ ജീവിതകഥ ഹൃദയഭേതകമാണ് അതുകൊണ്ടൊക്കെത്തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപട്ടിക കൂടുതല്‍ മികവുളളതാകുന്നത്. തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാര്‍ത്ത കട്ടപ്പോള്‍ അമ്മയെ ഓര്‍ത്തുപോയെന്നും സലീംകുമാര്‍ പറഞ്ഞതായി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →