ഹൈദരാബാദ്: ആന്ധ്രപ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ തേരോട്ടം. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 8 കോര്‍പ്പറേഷനുകളിലും 66 മുനിസിപ്പാലിറ്റികളിലുമാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ലീഡ് നേടിയത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ മണ്ഡലമായ പുലിവേന്ദുല ഉള്‍പ്പടെയുള്ള നാല് മുനിസിപ്പാലിറ്റികളും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എതിരില്ലാതെ ജയിച്ചിരുന്നു. ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. മൂന്നെണ്ണത്തില്‍ ലീഡുമായി തെലുഗു ദേശം പാര്‍ട്ടി രണ്ടാം സ്ഥാനത്തുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും എവിടെയും ലീഡ് ചെയ്യാനായിട്ടില്ല. 12 കോര്‍പ്പറേഷനുകളില്‍ ആകെയുള്ള 671 ഡിവിഷനുകളില്‍ 90 ഇടങ്ങളിലും മുനിസിപ്പല്‍-പഞ്ചായത്ത് വാര്‍ഡുകളിലെ 75 ഇടങ്ങളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആന്ധ്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ തേരോട്ടം: ചിത്രത്തിലില്ലാതെ ബിജെപിയും കോണ്‍ഗ്രസും
