കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ എംവി ശ്രേയാം കുമാരിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമായി

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംകുമാറിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് റോഡ്‌ഷോയോടെ തുടക്കം. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്ത് കുമാറിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ശ്രേയാംകുമാര്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജില്ലാ അതിര്‍ത്തിയായ ലക്കിടിയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ നൂറുകണക്കിന് ബൈക്കുകളിലായി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുറന്ന വാഹനത്തില്‍ സികെ ശശീന്ദന്‍ എംല്‍എയോടൊപ്പമായിരുന്നു ശ്രേയാംകുമാര്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്തത്. കല്‍പ്പറ്റ നഗരത്തിലുടെ സഞ്ചരിച്ച റോഡ്‌ഷോ കൈനാട്ടിയില്‍ അവസാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →